ടെലിവിഷന്‍ സെറ്റ് ദേഹത്തു വീണ് കുഞ്ഞ് മരിച്ചു

Posted on: July 17, 2013 9:09 pm | Last updated: July 17, 2013 at 9:09 pm

telivisionഷാര്‍ജ: ചുവരില്‍ ഘടിപ്പിച്ചിരുന്ന ടെലിവിഷന്‍ സെറ്റ് ദേഹത്തു വീണ് കുഞ്ഞ് മരിച്ചു. ജോര്‍ദാന്‍ കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. ഫഌറ്റിലെ ടെലിവിഷന്‍ സെറ്റ് ഇളകി കുഞ്ഞിന്റെ ദേഹത്തു പതിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
അബോധാവസ്ഥയിലായ കുഞ്ഞിനെയുമെടുത്ത് പിതാവ് കുവൈത്തി ഹോസ്പിറ്റലിലേക്ക് ഓടി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കപ്പെട്ട കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുഞ്ഞിന്റെ തലക്കാണ് പരുക്കേറ്റിരുന്നത്. വലിയതോതില്‍ രക്തം വാര്‍ന്നുപോയിരുന്നു.
കുഞ്ഞിന്റെ സഹോദരന്റെ കൈ തട്ടിയാണത്രെ ടി വി സെറ്റ് താഴെ വീണത്.