Connect with us

Gulf

തസ്‌കിയത് ക്യാമ്പും അനുസ്മരണവും

Published

|

Last Updated

അബുദാബി: എസ് വൈ എസ് കണ്ണൂര്‍ ജില്ല തസ്‌കിയത് ക്യാമ്പും നരിക്കോട് ഉസ്താദ്, നാട്ടിക അബൂബക്കര്‍ ഹാജി അനുസ്മരണവും നാളെ (വ്യാഴം) രാത്രി 10.30 മുതല്‍ 2.30 വരെ അല്‍ മഖറില്‍ നടക്കും.
ഖത്മുല്‍ ഖുര്‍ആന്‍, ഉത്‌ബോധനം, അനുസ്മരണം, ദിഖ്ര്‍ മജിലിസ്, പ്രാര്‍ഥന എന്നിവക്ക് സയ്യിദ് ഹാമിദ് കോയമ്മ അല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് അമാനി, മുസ്തഫ ദാരിമി, പി കെ ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.