Connect with us

Gulf

അറബ് ദേശങ്ങള്‍ മാറ്റത്തിനു തയാറാകണം: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ:അറബ് ദേശങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും മാറ്റത്തിനു തയാറാകണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.

അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സ്വാഭാവികമായ ഒന്നാണ്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദത്തിന്റെ ഫലമാണത്. അറബ് യുവാക്കള്‍, വിശേഷിച്ച് പുതിയ ബിരുദധാരികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തതിന്റെ പ്രശ്‌നവും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, അറബ് രാജ്യങ്ങളില്‍ സ്ഥിരതയും പുരോഗതിയും യു എ ഇ ആഗ്രഹിക്കുന്നു.
യു എ ഇയുടെ ഭരണ സംവിധാനങ്ങള്‍ പഠിക്കാന്‍ ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് അതിനു അവസരമൊരുക്കിയിട്ടുണ്ട്-ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം, ഉപ ഭരണാധികാരി ശൈഖ് മക്്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.