Connect with us

Gulf

ക്രോംവെല്‍ യു കെ ഗള്‍ഫ് മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ ക്രോംവെല്‍ യു കെ ഗള്‍ഫ് മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി ഗള്‍ഫ് മേഖലാ സി ഇ ഒ നിസാര്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം ശൈഖ് അബ്ദുല്ല മുഹമ്മദ് അല്‍ ഖാസിമിയാണ് നിര്‍വഹിച്ചതെന്നും നിസാര്‍ വ്യക്തമാക്കി. യു എ ഇയില്‍ ഈയിടെ ലോക്കല്‍ ക്യാമ്പസ് തുടങ്ങിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര വിദ്യഭ്യാസ സ്ഥാപനമാണ് ക്രോംവെല്‍ യു കെ. വൊക്കേഷണല്‍, പ്രൊഫഷണല്‍ കോഴ്‌സുകളാണ് സ്ഥാപനം നടത്തുന്നത്.
ബിസിനസ്, ഐ ടി, എക്കൗണ്ടന്‍സി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയവയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയം സ്ഥാപനത്തിനുണ്ട്. എട്ട് രാജ്യങ്ങളിലായി നിലവില്‍ 11 രാജ്യന്തര ക്യാമ്പസുകള്‍ ക്രോംവെല്‍ യു കെക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
കാനഡ, അയര്‍ലാന്റ്, സൈപ്രസ്, ഖസാക്കിസ്ഥാന്‍, ഇന്ത്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങൡലാണ് സ്ഥാപനങ്ങള്‍. നിരവധി പതിറ്റാണ്ടുകളായി യു കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനമാണ് ക്രോംവെല്‍ യു കെ. മികവിനുള്ള നിരവധി അംഗീകാരങ്ങളും സ്ഥാപനത്തെ തേടി വന്നതായും നിസാര്‍ വ്യക്തമാക്കി.
പുതു തലമുറയുടെ കോര്‍പറേറ്റ് സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ സ്ഥാപനം ആവുന്നതെല്ലാം ചെയ്യും. ഗ്ലോബല്‍ എം ബി എ പ്രോഗ്രാമാണ് സ്ഥാപനത്തിന്റെ അഭിമാന കോഴ്‌സ്. ഈ കോഴ്‌സില്‍ ചേരുന്ന വിദ്യാര്‍ഥിക്ക് യു കെ, സൈപ്രസ്, കാനഡ എന്നീ രാജ്യങ്ങളില്‍ മാറി മാറി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആദ്യം ക്രോവെല്ലിന്റെ ഏതെങ്കിലും ലോക്കല്‍ ക്യാമ്പസില്‍ പഠനം ആരംഭിക്കണം. ക്രോംവെല്‍ യു കെ മാനേജ്‌മെന്റിന്റെ ഭാഗമായി ലണ്ടനിലേക്ക് വ്യവസായ ടൂറും ഡ്യുവല്‍ എം ബി എ പ്രോഗ്രാമും സ്ഥാപനം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
യു എ ഇ ഓപ്പറേഷന്‍സ് ഹെഡ് ഷെയ്‌നെ ബയില്ലോ, സീനീയര്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് മധു ശര്‍മ പങ്കെടുത്തു.

Latest