കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം: ഹര്‍ജി സുപ്രീം കോടതി തള്ളി

Posted on: July 17, 2013 12:46 pm | Last updated: July 17, 2013 at 1:47 pm

the_supreme_court_of_12915fന്യൂഡല്‍ഹി: കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 57ല്‍ നിന്നും വിരമിക്കല്‍ പ്രായം 65 ആക്കണമെന്നും യുജിസി സ്‌കീം എല്ലാ അധ്യാപകര്‍ക്കും ബാധകമാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

അധ്യാപകരുടെ വിരമിക്കല്‍ പ്രായപരിധി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വിഷയത്തില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഉത്തരവിട്ടു.

കേരളം ഒഴികയുള്ള ചില സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 60നും 65നും ഇടക്കാണ്. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.