രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതി

Posted on: July 17, 2013 6:20 pm | Last updated: July 17, 2013 at 6:23 pm

shafeeq

വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്ക് ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി കൃഷ്ണമണിയും കൈകാലുകളും ചലിപ്പിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലയ്്്ക്ക് ശക്തമായ ക്ഷതമേറ്റ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കുട്ടിയുടെ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തി നേതൃത്വം നല്‍കും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദഗ്ധ സംഘം രൂപീകരിച്ചത്.

 

അതേസമയം അഞ്ച് തവണ ഇതിന് മുമ്പ് കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടുണ്ട്. പിതാവില്‍ നിന്നാണ് കുട്ടിക്ക് കൂടുതല്‍ പീഡനമേറ്റത്. ഏറ്റവുമൊടുവില്‍ മര്‍ദ്ദനമേറ്റതിന് ശേഷം ഏറെ വൈകിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് കുട്ടിയുടെ നില ഗുരുതരമാവാന്‍ കാരണമായി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇടുക്കി ഉപ്പുതറ ചപ്പാത്ത് സ്വദേശിയായ ശരീഫിന്റെ മകനാണ് മര്‍ദ്ദനത്തിനിരയായ ശഫീഖ്. ശരീഫിന്റെ ആദ്യ ഭാര്യയില്‍ ഉണ്ടായ കുട്ടിയാണ് ശഫീഖ്. ശരീഫിനൊപ്പം ഇപ്പോഴത്തെ ഭാര്യ അനീഷയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ന് വൈകീട്ട് പീരുമേട് കോടതിയില്‍ ഹാജറാക്കും. നാലു വര്‍ഷം മുമ്പാണ് ശരീഫ് ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത്.