ഇസ്രത്ത് ജഹാന്‍ കേസ്: ഐ ബി ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നാവശ്യം

Posted on: July 17, 2013 10:08 am | Last updated: July 17, 2013 at 10:08 am

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ഗുജറാത്ത് മുന്‍ ഡി ജി പിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ആഭ്യന്തരമന്ത്രാലയമാണ് ഐ ബി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സം നില്‍ക്കുന്നതെന്നാണ് ശ്രീകുമാര്‍ കത്തില്‍ പറയുന്നത്. ഇത് നിയമവിരുദ്ധമാണെന്നും ശ്രീകുമാര്‍ കത്തില്‍ പറയുന്നു.

വ്യാജ ഏറ്റുമുട്ടലില്‍ ഐ ബിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിന് പങ്കുണ്ട് എന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.