വ്യാഴാഴ്ച്ചത്തെ ബസ് സമരം മാറ്റിവെച്ചു

Posted on: July 16, 2013 6:07 pm | Last updated: July 16, 2013 at 6:07 pm

bus standകൊച്ചി: ഡീസല്‍ വില വര്‍ധനയുള്‍പ്പടെയുള്ളതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബസ് ഉടമകള്‍ വ്യാഴാഴ്ചത്തേക്ക് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ബസ്സുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെച്ചത്. ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്ന് മിനിമം നിരക്കുള്‍പ്പടെയുള്ള ചാര്‍ജ് കൂട്ടണം, ഇന്ധന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

അതേ സമയം ഈ മാസം 20 മുതല്‍ അയല്‍ സംസ്ഥാനത്തുനിന്നുള്ള ചരക്ക് നീക്കം തടസ്സപ്പെടും. വാളയാര്‍ ചെക്ക് പോസ്റ്റില്‍ ചരക്കുനീക്കത്തിന് കാലതാമസം അനുഭവപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.