ഇസ്രത് ജഹാന്‍ തീവ്രവാദിയാണെന്ന് ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍ ഐ എ

Posted on: July 16, 2013 7:31 am | Last updated: July 16, 2013 at 11:07 am

IshratJahanstory295ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍ ഐ എ. ഇസ്രത്ത് തീവ്രവാദിയെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ഐ ബിയുടെ വാദം. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇസ്രത്തിന്റെ പേരില്ലായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇസ്രത്തിനേയും പ്രാണേഷ് കുമാറിനേയും ഐ ബിയുടെ ഗൂഢാലോചനയുടെ ഫലമായാണ് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയതെന്നായിരുന്നു കേസന്വേഷിക്കുന്ന സി ബി ഐ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഐ ബി പ്രതിക്കൂട്ടിലാവുകയായി. ഇതിനെ തുടര്‍ന്നാണ് ഹെഡ്‌ലി ഇസ്രത്തിന്റെ പേര് പറഞ്ഞിരുന്നുവെന്ന വാദവുമായി ഐ ബി രംഗത്തെത്തിയത്.