ശാലു മേനോന്‍ 71 കോടിയുടെ ഭൂമിയിടപാട് നടത്തിയതായി റിപ്പോര്‍ട്ടുകള്‍

Posted on: July 15, 2013 6:15 pm | Last updated: July 15, 2013 at 6:15 pm

shaluചങ്ങനാശേരി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടി ശാലു മേനോന്‍ 71 ലക്ഷം രൂപയുടെ സ്ഥലമിടപാട് നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ചങ്ങനാശേരി സ്വദേശി സെല്‍വരാജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ശാലു വാങ്ങാന്‍ കരാറെഴുതിയിരിക്കുന്നത്. ഏഴു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

പണം സോളാര്‍ തട്ടിപ്പിലൂടെ ലഭിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. ഉടമയോട് പണം അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്നു കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ശെല്‍വരാജ്. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.