ഇടതുപക്ഷത്തിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ചെന്നിത്തല

Posted on: July 15, 2013 5:32 pm | Last updated: July 15, 2013 at 6:10 pm

ramesh-chennithala1തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിനെ മറിച്ചിടാമെന്ന ഇടുപക്ഷത്തിന്റെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പുതിയ സാഹചര്യത്തില്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിക്കില്ലെന്ന മുന്‍ നിലപാട് പുനഃപരിശോധിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ളയുടെ പ്രസ്താവനക്ക് മറുപടിയായാണ് ചെന്നിത്തലയുടെ പ്രസ്താവന.