ഫിറോസിനെ അറസ്റ്റ് ചെയ്യാത്തതിന് സര്‍ക്കാറിന് കോടതി വിമര്‍ശനം

Posted on: July 15, 2013 2:18 pm | Last updated: July 15, 2013 at 2:20 pm

firozകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എം ഫിറോസിനെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എ.ഫിറോസിനെ അറസ്റ്റു ചെയ്യുന്നത് തടയാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നുണ്ടെങ്കിലും അറസ്റ്റു ചെയ്യുന്നത് തടയാന്‍ കഴിയില്ല. അതേസമയം, കോടതി സമയം അനുവദിച്ചാല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റിവെച്ചു.

പ്രതികളായ ബിജു രാധാകൃഷ്ണനും സരിത്ക്കുമൊപ്പം ചേര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ ബില്‍ഡറില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് ഫിറോസിനെതിരായ കേസ്.