അല്‍ ബറാദി ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു

Posted on: July 14, 2013 9:20 pm | Last updated: July 14, 2013 at 9:20 pm

ElBaradei_ap_slideകെയ്‌റോ: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവനും നൊബേല്‍ സമ്മാന ജേതാവുമായ മുഹമ്മദ് അല്‍ ബറാദി ഈജിപ്തിന്റെ താല്‍ക്കാലിക വൈസ് പ്രസിഡന്റായി ചുമതലയേറ്റു. അന്താരാഷ്ട്ര ബന്ധങ്ങളായിരിക്കും അല്‍ബറാദിയുടെ ചുമതല.

ജൂലൈ 3ന് ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയതിന് ശേഷമാണ് അല്‍ ബറാദിയുടെ നിയമനം. മന്ത്രിസഭയിലേക്ക് ബറാദി ആദ്യത്തില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും സലഫിസ്റ്റ് പാര്‍ട്ടിയായ അന്നൂര്‍ അതിനെ എതിര്‍ത്തിരുന്നു.