മതശാസനക്കനുസരിച്ച് ജീവിതം പാകപ്പെടുത്തണം: എന്‍ അലി മുസ്‌ലിയാര്‍

Posted on: July 14, 2013 8:36 am | Last updated: July 14, 2013 at 8:36 am

പട്ടാമ്പി: മനുഷ്യ ജീവിതത്തിന്റെ രൂപ രേഖ വിശുദ്ധ ഖുര്‍ആനിനനുസരിച്ച് പാകപ്പെടുത്തുമ്പോള്‍ മാത്രമേ യഥാര്‍ഥ ദൈവദാസനാകാന്‍ കഴിയൂവെന്ന് ജില്ലാ സംയുക്തഖാസിയും സമസ്ത മുശാവറ അംഗവുമായ എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ പറഞ്ഞു.
ഓങ്ങല്ലൂര്‍ പി പി ഉസതാദ് നഗറില്‍ എസ് എം എ മേഖലാ റമസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകളും പ്രവര്‍ത്തികളും ചിന്തകളുമെല്ലാം നന്മയിലധിഷ്ഠിതമായിരിക്കണം.യഥാര്‍ഥ നിസ്‌കാരവും ആരാധനകളുമെല്ലാം ദുഷ്‌ചെയ്തികളില്‍ നിന്നും മനുഷ്യനെ തടഞ്ഞ് നിര്‍ത്തും.
പ്രവാചകന്‍മാരെയും മുന്‍ഗാമികളായ മഹത്തുക്കളെയും ആദരിക്കുന്നതോടൊപ്പം മതശാസനക്കനുസരിച്ച് ജീവിതം പാകപ്പെടുത്തുമ്പോഴാണ് യഥാര്‍ഥ വിശ്വാസിയാകുന്നതെന്നും അലി മുസ് ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഅദിപഴശ്ശി മുഖ്യപ്രഭാഷണം നടത്തി.
എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് ജെ എം സംസ്ഥാനസമിതിയംഗം ഉമര്‍മദനി, എസ് എം എ ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജഅ് ഫര്‍ സ്വാദിഖ് തങ്ങള്‍, മുഹമ്മദ് കുട്ടി അന്‍വരി, നൗഫല്‍ അല്‍ഹസനി, പി സിദ്ദീഖ് മാസ്റ്റര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, വീരാന്‍കുട്ടി ബാഖവി, ആബീദ് സഖാഫി പ്രസംഗിച്ചു. മുഹമ്മദലി സഅദി വല്ലപ്പുഴ സ്വാഗതവും സൈതലവി മോളൂര്‍ നന്ദിയും പറഞ്ഞു.