ഭൂട്ടാനില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് അട്ടിമറി വിജയം

Posted on: July 13, 2013 9:57 pm | Last updated: July 13, 2013 at 10:16 pm

bhutan mapതിംഫു: ഭൂട്ടാനില്‍ രണ്ടാം ഘട്ട പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി അട്ടിമറി വിജയം. 47 അംഗ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 32 സീറ്റിന്റെ ഭൂരിപക്ഷം ലഭിച്ചതായി ഭൂട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു. ഭരണകക്ഷിയായ പീസ് ആന്‍ഡ് പ്രോസ്പിരിറ്റി പാര്‍ട്ടി (ഡി പി ടി)ക്ക് 15 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി കുന്‍സാംഗ് വാംഗ്ഡി പറഞ്ഞു.