Kerala
മന്ത്രിയാകാനില്ലെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു
		
      																					
              
              
            തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് താനില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് രമേശ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സന്നദ്ധമാണെന്നും ചെന്നിത്തല അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
