Connect with us

Malappuram

ജില്ലയിലെ 100 സ്‌കൂളുകളില്‍ നെസ്റ്റ്, 26 എണ്ണത്തില്‍ എന്റെ മലയാളവും

Published

|

Last Updated

വേങ്ങര: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താന്‍ മലപ്പുറം ഡയറ്റ് ആവിഷ്‌ക്കരിച്ച നെസ്റ്റ് പഠന പദ്ധതി തുടങ്ങി.
കഴിഞ്ഞ അധ്യായന വര്‍ഷം ആറ് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ട പദ്ധതിയാണ് നൂറ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. വേങ്ങര, പരപ്പനങ്ങാടി, തിരൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ ഉപജില്ലകളിലെ സ്‌കൂളുകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുക. അഞ്ചാം തരം നിലവിലുള്ള പ്രൈമറി സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ചാം തരത്തിലെ പാഠ ഭാഗങ്ങളെ ആസ്പദമാക്കിയുള്ള പഠന പ്രവര്‍ത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷാ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും ഡയറ്റ് നല്‍കും. അധ്യാപകര്‍ക്കുള്ള കൈ പുസ്തകവും പഠനോപകരണങ്ങളും ഡയറ്റ് തന്നെ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുന്നത് വേങ്ങര ഉപജില്ലയിലാണ്. നൂറില്‍ മുപ്പത്തയേഴും വേങ്ങരയിലാണ്. പദ്ധതി പ്രകാരം പഠന നേട്ടം രക്ഷിതാക്കളുമായി പങ്ക് വെക്കാനും അവസരമുണ്ടാകും.
നെസ്റ്റിനൊപ്പം ഡയറ്റ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ എന്റെ മലയാളം പദ്ധതിയും 26 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നുണ്ട്. നെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങര ബി ആര്‍ സിയില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി കെ അബ്ദുറസാഖ് നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു.

Latest