നഗരസഭയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ഡി പി സിയുടെ അംഗീകാരം

Posted on: July 13, 2013 1:49 am | Last updated: July 13, 2013 at 1:49 am

ഒറ്റപ്പാലം: നഗരസഭയുടെ വാര്‍ഷിക പദ്ധതികള്‍ത്ത് ഡി പി സിയുടെ അംഗീകാരം ലഭിച്ചതായി പത്രസമ്മേളനചത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി പാറുക്കുട്ടി. വൈസ് ചെയര്‍മാന്‍ എസ് ശെല്‍വന്‍ അറിയിച്ചു.
23,23,75,887 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വാര്‍ഷിക പദ്ധതിയില്‍ 186 പ്രോജ്കടുകളാണുള്ളത്. നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന മഹാത്മ ഗാന്ധി ഭവനപദ്ധതിക്ക് 1 കോടി 70 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭക്ക് പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ രണ്ടരകോടി രൂപയും താലൂക്ക് ഗവ. ആശുപത്രിയില്‍ സൗരോര്‍ജ്ജ വൈദ്യുതി തുടങ്ങുന്നതിന് 94 ലക്ഷം രൂപയും പനമണ്ണയില്‍ ആയുര്‍വേദ ഉപകേന്ദ്രം തുടങ്ങുവാന്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. സൗത്ത് പനമണ്ണയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് 28 ലക്ഷം രൂപയും ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 7 ലക്ഷം രൂപയും നെല്‍കൃഷിക്ക് വിത്ത്, വളം, ഉഴവ് കൂലി എന്നിവക്ക് 20 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.
നിലവിലുള്ള നഗരസഭ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ ചോര്‍ച്ച തടയുന്നതിന് 13 ലക്ഷം രൂപയും ഹരിത പദ്ധതിക്ക് രണ്ടര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന് 11 കോടി രൂപ വായ്പയും ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ഒറ്റപ്പാലം ടൗണിന്റെ പലഭാഗത്തും നിന്നും ഒഴുകി വരുന്ന മലിന ജലം ശൂദ്ധീകരിച്ച് ഒഴുക്കുന്നതിന് 50കോടി് രൂപയുടെ പ്രോജ്ക്ട് തയ്യാറാക്കി സംസ്ഥാന ശുചിത്വ മിഷന് നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കോടതിയുടെ അനുമതി ലഭിച്ചുടന്‍ മാര്‍ക്കറ്റ് കെട്ടിടമുറികള്‍ ലേലം ചെയ്യുമെന്നും അവര്‍ പറഞ്ഞു.