പ്രവീണ്‍ വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Posted on: July 12, 2013 1:53 pm | Last updated: July 12, 2013 at 1:53 pm

court

മാവേലിക്കര: പ്രവീണ്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ അച്ഛനും മകനും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. വാത്തികുളം വലിയവിളയില്‍ കെന്നി (28), അച്ഛന്‍ ബാലചന്ദ്രന്‍ (65) എന്നിവരെയാണ് കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചത്.

2010 ജൂണ്‍ 15നായിരുന്നു കേസിനാസ്പദമായ കാര്യം നടന്നത്. വാത്തികുളം പുണര്‍തം വീട്ടില്‍ പ്രവീണ്‍കുമാര്‍ (ഉണ്ണിക്കുട്ടന്‍ 31) കൊല്ലപ്പെട്ടതാണ് കേസ്. ഭാര്യ പ്രിയയുടെ മുമ്പില്‍വെച്ച് പ്രവീണിനെ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രവീണിന്റെ സുഹൃത്ത് അനീഷിന് പരിക്കേറ്റു. എണ്‍പത് സാക്ഷകളുണ്ടായിരുന്ന കേസില്‍ പ്രവീണിന്റെ ഭാര്യയുള്‍പ്പടെ 42 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.