ബംഗാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടം ഇന്ന്

Posted on: July 11, 2013 9:53 am | Last updated: July 11, 2013 at 9:53 am

electionകൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് നടക്കും. 58,865 സീറ്റുകളിലേക്കാണ് മല്‍സരം. 6274 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ തൊണ്ണൂറു ശതമാനത്തിലേറെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. ബാങ്കുര,പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍, പുരിലിയ എന്നീ ജില്ലകളിലാണ് ഇന്ന്് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 15,19,22,25 എന്നീ ദിവസങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുക.