ഫോണ്‍ രേഖ ചോര്‍ത്തല്‍: ഐജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

Posted on: July 11, 2013 9:43 am | Last updated: July 11, 2013 at 11:33 am

t-j-joseതിരുവനന്തപുരം:സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍ വിളിയുടെ രേഖകള്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐജി ടി.ജെ ജോസിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ജോസ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.ടിപി സെന്‍കുമാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നാണ് ഫോണ്‍വിളി പട്ടിക പുറത്ത് വന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐജി ടി.ജെ ജോസിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.