Connect with us

Malappuram

വിശുദ്ധിയുടെ മാസം

Published

|

Last Updated

aനുഷ്യന്റെ സഹജ സ്വഭാവങ്ങളായ വിഷപ്പിനോടും വികാരത്തോടും നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ്. എന്നാല്‍ ഇവ രണ്ടിലും ആണ്ടുപോകുന്നത് മനുഷ്യനെ മൃഗ തുല്യനാക്കും. മാനുഷികമായ ഇത്തരം അനിവാര്യതകള്‍ക്ക് ആത്മിക പരിവേഷം നല്‍കുന്ന ഇസ്‌ലാം സെക്‌സും ഭക്ഷണവും ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്ന വികല വീക്ഷണങ്ങളോട് കര്‍ശനമായി വിയോജിക്കുകയും ചെയ്യുന്നു.
ഭൗതിക താത്പര്യങ്ങളില്‍ മുഴുകി തനി മൃഗീയതയിലേക്ക് വഴിമാറിപ്പോകുന്ന മനുഷ്യന് അസ്തിത്വബോധം വീണ്ടെടുക്കാനുള്ള ഇടവേളയാണ് വിശുദ്ധ റമസാന്‍. മനുഷ്യനെ സൃഷ്ടിച്ച്, ആഹാര വിഹാരങ്ങളെ അനുഭവ വേദ്യമാക്കിക്കൊടുത്ത അല്ലാഹു അവന്റെ കല്‍പനയെ മാനിച്ച് അല്‍പ സമയത്തേക്ക് ഭക്ഷണം വര്‍ജിക്കാന്‍ കല്‍പിക്കുമ്പോള്‍ അതിന് വഴങ്ങുന്ന അനുസരണശീലന്‍ ആരാണെന്ന് ബോധ്യപ്പെടുത്തുകയെന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. ആത്മികവും മാനസികവുമായ വളര്‍ച്ചയില്‍ കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്ന പാര്‍ശ്വഫലങ്ങള്‍ നോമ്പിലുണ്ട്.
മനുഷ്യന്റെ ആദ്യന്തിക ലക്ഷ്യം ആത്മിക മോക്ഷമാണ്. ഭൗതികാവശ്യങ്ങള്‍ അതിനുള്ള ഉപാധിയും. ഭൗതിക താത്പര്യങ്ങളില്‍ മുഴുകി അന്തിമലക്ഷ്യം വിസ്മരിക്കുന്നതും ലക്ഷ്യബോധം തലക്ക് പിടിച്ച് വഴികളെ പാടെ അവഗണിക്കുന്നതും ഉചിതമല്ല. മനുഷ്യന്‍ ദേഹേച്ഛകളില്‍ മുഴുകുമ്പോള്‍ പിശാചവനത് തെറ്റായ വഴി കാണിച്ചുകൊണ്ട് ദൈവസ്മരണയില്‍ നിന്നടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ മനുഷ്യന്‍ തന്റെ ഇച്ഛാശക്തി കൊണ്ട്, ദൈവപ്രീതി മുന്‍നിര്‍ത്തി അല്‍പനേരം ആത്മ നിയന്ത്രണം കൈക്കൊള്ളുമ്പോള്‍ ആജീവനാന്തം പിശാചിനെതിരെ സമരം ചെയ്യാനുള്ള ഊര്‍ജമാണവന്‍ ആര്‍ജിക്കുന്നത്.

 

Latest