ചുണ്ടേല്‍- ഒലിവുമല – ചാരിറ്റി റോഡ്: എം ഐ ഷാനവാസ് എം പിയെ അഭിനന്ദിച്ചു

Posted on: July 11, 2013 1:06 am | Last updated: July 11, 2013 at 1:06 am

ചുണ്ടേല്‍: ചുണ്ടേല്‍ – ഒലിവുമല – ചാരിറ്റി റോഡ് പ്രധാനമന്ത്രി റോഡ് പദ്ധതിയില്‍ ഉള്‍പെടുത്തിയ എം.ഐ ഷാനവാസ് എം.പിയെ യൂത്ത് കോണ്‍ഗ്രസ് നാലാം വാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു. മുന്ന് കോടി 20 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് വകയിരുത്തിയത്. ഗതാഗതകുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ചുണ്ടേല്‍-വൈത്തിരി റോഡിന് ബദലായി വരെ ഉപയാഗിക്കാവുന്ന പ്രധാനപാത പൂര്‍ണതയിലേക്ക് എത്തിക്കുന്നതില്‍ എം.പിയുടെ സഹായം വലുതാണ്. 2011-12 വര്‍ഷത്തെ എം.പിമാരുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 5 ലക്ഷം മുടക്കി കുറച്ച് ഭാഗം ടാറിങ് പ്രവൃത്തി നടത്തിയിരുന്നു. മഴക്കാലം ആരംഭിച്ചതോടെ നടക്കാന്‍ പോലുമാകാതെ നൂറുകണക്കിന് വരുന്ന വിദ്യാര്‍ഥികളും, തോട്ടം തൊഴിലാളികളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഗ്രാമീണറോഡുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ബൃഹദ് പദ്ധതിയായ പി.എം.ജി.എസ്.വൈ റോഡിന്റെ പ്രഖ്യാപനം വന്നത് എന്നതില്‍ സന്തോഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന ശുപാര്‍ശ ജില്ലാ പഞ്ചായത്ത് അംഗീകരിച്ച് എം.പി നല്‍കുന്ന മുന്‍ഗണന ക്രമം അനുസരിച്ച് അനുവദിക്കപ്പെട്ട പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് അനീഷ് കൈതാരത്ത് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം വൈസ് പ്രസിഡന്റ് ഷിബു പോള്‍ ഉദ്ഘാടനം ചെയതു. രാജേഷ്, ജോഷി ക്രിസ്റ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു.