Connect with us

Palakkad

സോളാര്‍ തട്ടിപ്പ്: ജില്ലയില്‍ പ്രതിഷേധമിരമ്പുന്നു

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ സ്മിതേഷ് അധ്യക്ഷതവഹിച്ചു.
പി വേണുഗോപാല്‍, പി ഭാസി പ്രസംഗിച്ചു. മേഖലാ പ്രസിഡന്റ് എന്‍ ശിവരാജന്‍, സി മധു, എ സി മോഹനന്‍, കെ സി സുരേഷ്, അജിപ്രസാദ്, വിശ്വനാഥന്‍, ആര്‍ രമേഷ്, ആര്‍ ഗോകുല്‍ദാസ്, പ്രദീപ് സുരേഷ്, എസ് ഹരിപ്രസാദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വടക്കഞ്ചേരി: പോലീസ് ക്രൂരതയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് വടക്കഞ്ചേരിയില്‍ പ്രകടനം നടത്തി. കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി കുമാരന്‍, കെ ബാലന്‍, സി തമ്പു, ടി കണ്ണന്‍ പ്രസംഗിച്ചു.
എ ഐ വൈ എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും യൂത്ത് കോണ്‍ഗ്രസ് അക്രമണത്തിലും പ്രതിഷേധിച്ച് എ ഐ വൈ എഫ് പുതുക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
സി പി ഐ മണ്ഡലം കമ്മിറ്റി അംഗം പി എം അലി ഉദ്ഘാടനം ചെയ്തു. പി എം തൗഫീഖ് അധ്യക്ഷത വഹിച്ചു. പി എം യൂസഫ്, ഖാദര്‍, അരുണ്‍, ഹുസ്സൈന്‍, പി സുരേഷ് പ്രസംഗിച്ചു.
സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പഠിപ്പ് മുടക്കി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എ ഐ വൈ എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി െതൗഫീഖ് ഉദ്ഘാടനം ചെയ്തു. ആരിഫ്, ഫൈസല്‍, മുനീര്‍, നിസാം, രാഹുല്‍ പ്രസംഗിച്ചു.
അഗളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക, യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി ഐ, എ ഐവൈ എഫ് പ്രവര്‍ത്തകര്‍ ഗൂളിക്കടവില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഗൂളിക്കടവില്‍ നടന്ന സമാപനയോഗം സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോയ് ജോസഫ് അധ്യക്ഷതവഹിച്ചു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാജി കാക്കനാടന്‍, ജോസഫ് കുര്യന്‍, കെ പി ഗിരിദാസ്, പുഷ്പന്‍, എസ് മനോജ് പ്രസംഗിച്ചു.

Latest