സോളാര്‍ തട്ടിപ്പ് ശ്രീധരന്‍ നായരെ വീണ്ടും ചോദ്യം ചെയ്യും

Posted on: July 9, 2013 6:27 pm | Last updated: July 9, 2013 at 6:28 pm

Sreedharan-NairMainതിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ നായരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സരിതയോടൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

നേരത്തെ നല്‍കിയ മൊഴിയില്‍ ജോപ്പനെ കണ്ടുവെന്നാണ് ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ക്വാറി ഉടമകളോടൊപ്പമാണ് ശ്രീധരന്‍ നായര്‍ തന്നെ വന്നുകണ്ടതെന്നും കൂട്ടത്തില്‍ സരിതയുണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.