നിയമസഭാ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

Posted on: July 9, 2013 12:36 pm | Last updated: July 9, 2013 at 12:41 pm

niyamasabha1

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ ബഹളം തുടര്‍ച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭാനടപടികള്‍ വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ബില്ലുകള്‍ ഒരുമിച്ചു പാസാക്കണമെന്ന് സ്പീക്കറോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ജൂണ്‍ 24ന് സഭ പിരിഞ്ഞിരുന്നു. ഇതിനുശേഷം ജൂലൈ എട്ട് തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേര്‍ന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രതിപക്ഷം ക്ഷമിക്കണമെന്ന് എ.കെ ആന്റണി പറഞ്ഞു. അതേസമയം ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്ന് എ.കെ ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.