ഐ സി സി ടെസ്റ്റ് റാങ്കിംഗ് : ഇന്ത്യ രണ്ടാമത്

Posted on: July 9, 2013 9:00 am | Last updated: July 9, 2013 at 9:00 am

iccദുബൈ: ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. ഇന്ത്യയെ അവസാന രണ്ട് ടെസ്റ്റിലും തോല്‍പ്പിച്ച ഇംഗ്ലണ്ടിന് തിരിച്ചടിയായത് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോട് പരാജയപ്പെട്ടതും ന്യൂസിലാന്‍ഡിനെതിരെയുള്ള സമനിലയുമാണ്. അതേ സമയം, ആഷസ് പരമ്പര ജയിച്ചാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം. അഞ്ച് ടെസ്റ്റ് പരമ്പര 3-0ന് ജയിച്ചാല്‍ മതി ഇംഗ്ലണ്ടിന് ഇന്ത്യയെ പിന്തള്ളാന്‍.
ഏഴ് റേറ്റിംഗ് പോയിന്റുകള്‍ സമ്പാദിച്ച ദക്ഷിണാഫ്രിക്കക്ക് 135 പോയിന്റുണ്ട്. പത്തൊമ്പത് റേറ്റിംഗ് പോയിന്റ് പിറകിലാണ് ഇന്ത്യ.