രാജ്യവ്യാപക പ്രക്ഷോഭത്തിന് ബ്രദര്‍ഹുഡിന്റെ ആഹ്വാനം

Posted on: July 9, 2013 8:12 am | Last updated: July 9, 2013 at 8:12 am

EIJIPTകൈറോ: ഈജിപ്ഷ്യന്‍ സൈന്യത്തിനെതിരെ നടക്കുന്ന പ്രതിഷേധം രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ബ്രദര്‍ഹുഡ് ആഹ്വാനം. രാജ്യത്ത് സൈന്യം നടത്തുന്ന ആക്രമണങ്ങളെയും കൂട്ടക്കൊലയെയും ശക്തമായി ചെറുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ബ്രദര്‍ഹുഡ് നേതൃത്വം ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സിക്ക് അധികാരം കൈമാറുന്നത് വരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ ബ്രദര്‍ഹുഡ് നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.