പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബി സി സി ഐ അവാര്‍ഡ്‌

Posted on: July 8, 2013 8:33 am | Last updated: July 8, 2013 at 8:33 am

perinthപെരിന്തല്‍മണ്ണ: 2012-13 വര്‍ഷത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗ്രൗണ്ടിന് ബി സി സി ഐ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയം കരസ്ഥമാക്കി.
സൗത്ത് ഇന്ത്യയിലെ ടെസ്റ്റ്, ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്ന ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ സെന്ററുകളെ പിറകിലാക്കി നേടിയ ഈ അംഗീകാരം കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും സംഘാടകര്‍ക്കും ഇരട്ടിമധുരമായി. കഴിഞ്ഞ വര്‍ഷം നാല് രഞ്ജി ട്രോഫി മത്സരങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് ബി സി സി ഐ നല്‍കിയ അംഗീകാരമാണിത്. ബി സി സി ഐയുടെ സൗത്ത്‌സോണിലെ അംഗീകരിക്കപ്പെട്ട ഗ്രൗണ്ടായി തിരഞ്ഞെടുത്തതിനാല്‍ ഈ വര്‍ഷം രഞ്ജിട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്.