കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ വീണ്ടും വിള്ളല്‍

Posted on: July 7, 2013 11:49 am | Last updated: July 7, 2013 at 11:49 am

karippurകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വീണ്ടും വിള്ളല്‍. ഇതേ തുടര്‍ന്ന് വിമാന സര്‍വീസ് ഭാഗീകമായി തടസപ്പെട്ടു. രാവിലെ ഒരു എയര്‍ ഇന്ത്യാ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പൈലറ്റാണ് റണ്‍വേയിലെ വിള്ളല്‍ ശ്രദ്ധിച്ചത്. അപകടം കൂടാതെ വിമാനം ലാന്‍ഡ് ചെയ്യിച്ച ശേഷം പൈലറ്റ് വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ കിഴക്കു ഭാഗത്തുളള റണ്‍വേയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.

ഒരു മാസം മുന്‍പും കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇവിടുത്തെ റണ്‍വേ നിര്‍മാണത്തില്‍ അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിബിഐ ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.