Connect with us

Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം : ഭൂമിയേറ്റെടുക്കല്‍ മന്ത്രിതല ചര്‍ച്ചക്ക് ശേഷം

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. ഭൂ ഉടമകളുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിതല ചര്‍ച്ചക്ക് ശേഷമുള്ള തീരുമാനം സംബന്ധിച്ച് വിമാനത്താവള അതോറിറ്റിയുമായും ജനങ്ങളുമായി സമവായത്തിലെത്തിയതിന് ശേഷം മാത്രമേ വികസനം നടപ്പാക്കൂ. ഭൂമി വിട്ട് നല്‍കിയവര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാന്‍ വിമാനത്താവള അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു. ഭൂമി നഷ്‌പ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
ജനവാസമുള്ള മേഖലകള്‍ ഒഴിവാക്കണമെന്നും ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ജോലിയില്‍ മുന്‍ഗണനയും നല്‍കണമെന്നും വിമാനത്താവളം വികസിപ്പിച്ചാലുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും ഭൂ ഉടമകള്‍ ആവശ്യപ്പെട്ടു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങള്‍, ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പങ്കെടുത്തു.