മണ്ണുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍ ആണ്ട് നേര്‍ച്ച ഇന്ന്

Posted on: July 7, 2013 6:59 am | Last updated: July 7, 2013 at 6:59 am

കുറ്റിക്കാട്ടൂര്‍: ഇമ്പിച്ചാലി ഉസ്താദ് മെമ്മോറിയല്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന മണ്ണുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍ ആണ്ട് നേര്‍ച്ചയും ദൈ്വമാസ ദിക്ര്‍ ഹല്‍ഖയും ഇന്ന് ഏഴിന് ഐ എം ഐ സി ജുമുഅ മസ്ജിദില്‍ നടക്കും.
സയ്യിദ് സുഹൈല്‍ അസ്സഖാഫ് മാടക്കര നേതൃത്വം നല്‍കും. എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, സയ്യിദ് ഹിഫഌര്‍റഹ്മാന്‍ അല്‍ബുഖാരി മമ്പാട്, അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി ഏലംകുളം, മുഹമ്മദ് ബഷീര്‍ സഖാഫി പെരിമ്പയലം, അബ്ദുല്‍ ബാരി സിദ്ദീഖി പൂക്കോട്ടുചോല, മുഹമ്മദ് അനീസ് സഖാഫി ചെറുവാടി തുടങ്ങിയവര്‍ സംബന്ധിക്കും.