യു ഡി എഫില്‍ തീരുമാനങ്ങള്‍ ചില കക്ഷികളുടെത് മാത്രം: സി എം പി

Posted on: July 7, 2013 12:40 am | Last updated: July 7, 2013 at 12:40 am

mvrകോട്ടയം: യു ഡി എഫ് കൂട്ടായ തീരുമാനങ്ങള്‍ എടുത്തിരുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴുണ്ടായ കുഴപ്പത്തിലൊന്നും ചെന്നു ചാടില്ലായിരുന്നുവെന്ന് സി എം പി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍. യു ഡി എഫ് തീരുമാനങ്ങള്‍ പലപ്പോഴും ചില കക്ഷികളുടെതു മാത്രമായി ചുരുങ്ങുകയാണ്. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും ചേര്‍ന്നാല്‍ യു ഡി എഫായെന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ധാരണ ശരിയല്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സി എം പി ഇപ്പോഴും യു ഡി എഫില്‍ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് 30ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് യു ഡി എഫിലുണ്ടായ പ്രശ്‌നങ്ങള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കുന്ന സമീപനമല്ല യു ഡി എഫിന്റെത്. എന്നാല്‍, പ്രതിസന്ധിഘട്ടത്തില്‍ യു ഡി എഫ് വിട്ടുപോകില്ല.