ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ തരൂര്‍ കുറ്റവിമുക്തനായി

Posted on: July 6, 2013 8:23 pm | Last updated: July 6, 2013 at 8:23 pm

shashi_tharoor1കൊച്ചി: ദേശിയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ കേന്ദ്ര മന്ത്രി ശശി തരൂരിനെ എറണാകുളം സി ജെ എം കോടതി കുറ്റ വിമുക്താക്കി. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.
2008 ഡിസംബറില്‍ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൈക്കിലൂടെ അത് നിര്‍ത്താന്‍ പറഞ്ഞ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ അമേരിക്കക്കാര്‍ ചെയ്യുന്നതുപോലെ വലതു കൈ ഇടതു നെഞ്ചില്‍ വെക്കണമെന്ന് തരൂര്‍ പറഞ്ഞത്. ജോയ് കൈതാരമായിരുന്നു ഹര്‍ജിക്കാരന്‍.
എന്നാല്‍ മനഃപൂര്‍വം തരൂര്‍ ദേശീയ ഗാനത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.