സ്‌നോഡര്‍ക്ക് അഭയം നല്‍കാന്‍ തയ്യാര്‍:വെനസ്വേല,നിക്കരാഗ്വ

Posted on: July 6, 2013 10:38 am | Last updated: July 6, 2013 at 10:38 am

everd snodenമനാഗ്വ: അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയഎന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേയും വെനിസ്വേലയും വ്യക്തമാക്കി.

സ്‌നോഡനെ അഭയാര്‍ഥിയായി സ്വീകരിക്കാന്‍ രാജ്യം ഒരുക്കമാണെന്നായിരുന്നു വെനിസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂരോയുടെ പ്രതികരണം. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടേഗയും വ്യക്തമാക്കി.

തനിക്ക് അഭയം നല്‍കുന്നതില്‍ ആദ്യം അപേക്ഷിച്ച രാജ്യങ്ങളുടെ മറുപടി വൈകുന്ന സാഹചര്യത്തില്‍ ആറ് പുതിയ രാജ്യങ്ങളില്‍ കൂടി സ്‌നോഡന്‍ അപേക്ഷ നല്‍കിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. നേരത്തെ ഇന്ത്യയടക്കം 20 രാഷ്ട്രങ്ങളില്‍ സ്‌നോഡന്‍ അഭയം അഭ്യര്‍ഥിച്ചിരുന്നു.ഒളിവിലായ സ്‌നോഡര്‍ ഇപ്പോള്‍ മോസ്‌കോ വിമാനത്താവളത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്.