ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു: ഒരു മരണം: 15 പേര്‍ക്ക് പരിക്കേറ്റു

Posted on: July 6, 2013 9:59 am | Last updated: July 6, 2013 at 10:01 am

buildingcollapse_jafrabad2ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജാഫറാബാദിലെ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു.15 പേര്‍ക്ക്്് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞുവീണേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വക്താവ് വിജയ് ബിദുരി പറഞ്ഞു.