കോട്ടക്കല്‍ സഹകരണ ബേങ്ക്; ലീഗ് അംഗങ്ങള്‍ക്ക് എതിരില്ല

Posted on: July 6, 2013 5:59 am | Last updated: July 6, 2013 at 8:59 am

കോട്ടക്കല്‍: സര്‍വീസ് സഹകരണ ബേങ്കിന്റെ ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അമരിയില്‍ നൗഷാദ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. അടാട്ടില്‍ മമ്മുഹാജിയാണ് വൈസ് പ്രസിഡന്റ്, മറ്റു ഡയറക്ടര്‍മാരായി ചോലക്കല്‍ മൊയ്തീന്‍കുട്ടി, മങ്ങാടന്‍ അന്‍വര്‍, മണ്ടായപ്പുറം അഹമ്മദ്, പി നാസര്‍, കെ വി അബ്ദുസ്സലാം, കെ വേലായുധന്‍, മലയില്‍ സഹീറാബി, പുതുക്കിടി മറിയാമു, വടക്കേതില്‍ ആസ്യ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.