റമസാന്‍ പ്രഭാഷണം: സംഘാടകസമിതി ഇന്ന്

Posted on: July 6, 2013 6:53 am | Last updated: July 5, 2013 at 10:53 pm

കാസര്‍കോട്: 13,14,15 തിയതികളില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന്റെ സംഘാടകസമിതിയോഗം ഇന്നുച്ചക്ക് നടക്കും. ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ പീബീസ് കോമ്പൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ നടത്തിപ്പിനായി രൂപവത്കരിച്ച സംഘാടകസമിതി യോഗമാണ് ഇന്നുച്ചക്ക് 2.30ന് ജില്ലാ സുന്നി സെന്ററില്‍ നടക്കുന്നത്.
പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയാണ് പ്രഭാഷണം നടത്തുന്നത്.
2,29,30 തിയതികളില്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചാലോചിക്കാന്‍ നാളെ ഉച്ചക്ക് രണ്ടുമണിക്ക് അലാമിപ്പള്ളി സുന്നി സെന്ററില്‍ സംഘടനാ പ്രവര്‍ത്തകരുടെയും സഹകാരികളുടെയും വിപുലമായ യോഗം ചേരും.
തൃക്കരിപ്പൂര്‍, പരപ്പ, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ് സോണുകളിലെ എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് പ്രവര്‍ത്തകര്‍ സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍ ഉദ്ഘാടനം ചെയ്യും.