ദൗറത്തു സ്വലാത്ത് പ്രഖ്യാപനവും റമസാന്‍ മുന്നൊരുക്കവും ഇന്നും നാളെയും

Posted on: July 6, 2013 6:48 am | Last updated: July 5, 2013 at 10:48 pm

മീനങ്ങാടി: ദൗറത്തു സ്വലാത്ത് പ്രഖ്യാപനവും റമസാന്‍ മുന്നൊരുക്കവും ഇന്നും നാളെയും മീനങ്ങാടി മര്‍കസുല്‍ഹുദയില്‍ നടക്കും. മഗ്‌രിബിന് ശേഷം നടക്കുന്ന പരിപാടികള്‍ക്ക് എ പി ഇസ്മാഈല്‍ സഖാഫി റിപ്പണ്‍, ഹംസ അഹ് സനി ഓടപ്പള്ളം എന്നിവര്‍ നേതൃത്വം നല്‍കും. നിത്യജീവിതത്തില്‍ ദിവസേന നൂറു സ്വലാത്ത് പതിവാക്കുന്ന സംരംഭമാണ് ദൗറത്തുസ്സ്വലാത്ത്. പേര് രജിസ്റ്റര്‍ ചെയ്തവര്‍ മൂന്നു മാസത്തിലൊരിക്കല്‍ ഒരുമിച്ച് കൂടി 10 ലക്ഷം സ്വലാത്ത് മദീനയിലേക്ക് സമര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മീനങ്ങാടി മര്‍കസുല്‍ഹുദയുമായി ബന്ധപ്പെടണം.