റമസാന്‍ മുന്നൊരുക്കം

Posted on: July 5, 2013 10:00 pm | Last updated: July 5, 2013 at 10:40 pm

Ramadan_1ഷാര്‍ജ: സനാഇയ്യ ഐ സി എഫ് വിശുദ്ധ റമസാനിനു മുന്നോടിയായി റമസാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും. ഇന്ന് (വെള്ളി) വൈകുന്നേരം ഏഴിന് കട്ടര്‍ പില്ലര്‍ റോഡിലുള്ള ഇസ്്‌ലാമിക് സെന്ററിലാണ് പരിപാടി. ബശീര്‍ സഖാഫി അജ്മാന്‍ പ്രഭാഷണം നടത്തും. ഖാസിം സഖാഫി, അബുബക്കര്‍ സഖാഫി കടവത്തൂര്‍, അലി അശ്‌റഫി സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 050-7763192.
അബുദാബി: റമസാനു മുന്നോടിയായി നാളെ (ശനി) അബുദാബിയില്‍ അഹലാന്‍ റമസാന്‍ സംഘടിപ്പിക്കും. വൈകുന്നേരം എട്ടിന് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ റമസാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ സംസാരിക്കും. അബ്ദുസ്സമദ് അമാനി, മുസ്തഫ ദാരിമി, ഉമര്‍ മുസ്്‌ലിയാര്‍, മുനവിര്‍, മുസ്തഫ ദാരിമി സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 0558731034
ദുബൈ: കണ്ണൂര്‍ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ദുബൈ കമ്മിറ്റിയുടെ റമസാന്‍ പ്രഭാഷണവും ബുര്‍ദ മജ്‌ലിസും ഇന്ന് (വെള്ളി) മഗ്‌രിബ് നിസ്‌കാരാനന്തരം ദേര ബനിയാസ് മെട്രോ സ്‌റ്റേഷനു സമീപമുള്ള ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. റമസാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ ബാവ മൗലവി ജീറാനി തന്നട മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അസ്അദിയ്യ യു എ ഇ ചാപ്റ്റര്‍ അവതരിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസും നടക്കും. പ്രമുഖര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 055-9365651.