നക്‌സല്‍ വധക്കേസില്‍ പുനര്‍വിചാരണ വേണമെന്ന് ലക്ഷ്മണ

Posted on: July 5, 2013 4:36 pm | Last updated: July 5, 2013 at 4:36 pm

ig lakshmanaതിരുവനന്തപുരം: നക്‌സല്‍ വര്‍ഗിസ് വധക്കേസില്‍ പുനര്‍വിചാരണ വേണമെന്ന് മുന്‍ ഐ ജി ലക്ഷ്മണ. രാമചന്ദ്രന്‍ നായരുടെ യഥാര്‍ഥ മൊഴിയല്ല പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശിക്ഷ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ ലക്ഷ്മണ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നക്‌സല്‍ വധക്കേസില്‍ ഗൂഢാലോചനയിലൂടെ തന്നെ കുടുക്കുകയായിരുന്നു. വര്‍ഗീസിനെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടിട്ടില്ല. നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് ലക്ഷ്മണ മോചിതനായത്. 75 വയസ്സ് കഴിഞ്ഞ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് ലക്ഷ്മണക്ക് തുണയായത്.