എസ് എസ് എഫ് ഡിവിഷന്‍ കൗണ്‍സിലുകള്‍ ഇന്ന് തുടങ്ങും

Posted on: July 5, 2013 1:35 am | Last updated: July 5, 2013 at 1:35 am

മലപ്പുറം: എസ് എസ് എഫ് ഡിവിഷന്‍ കൗണ്‍സിലുകള്‍ ഇന്ന് ആരംഭിക്കും. മലപ്പുറം, പെരിന്തല്‍മണ്ണ, പൊന്നാനി യൂനിവേഴ്‌സിറ്റ ഡിവിഷനുകളിലാണ് ഇന്ന് കൗണ്‍സിലുകള്‍ നടക്കുന്നത്. ജില്ലയിലെ 1200 യൂനിറ്റുകളിലും 134 സെക്ടറുകളിലും കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് 14 ഡിവിഷനുകളില്‍ കൗണ്‍സിലുകള്‍ നടക്കുന്നത്. അരീക്കോട്, കൊണ്ടോട്ടി, കോട്ടക്കല്‍, നിലമ്പൂര്‍, തിരൂര്‍, ഡിവിഷന്‍ കൗണ്‍സിലുകള്‍ നാളെ നടക്കും.
സി പി സൈതലവി മാസ്റ്റര്‍, എ മുഹമ്മദ് പറവൂര്‍, അലവി സഖാഫി കൊളത്തൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, എം മുഹമ്മദ് സ്വാദിഖ്, എ പി ബഷീര്‍ ചെല്ലക്കൊടി, അഷ്‌റഫ് ബാഖവി അയിരൂര്‍, മുജീബ് വടക്കേമണ്ണ, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, എ എ റഹീം, വി ടി ഹമീദ് ഹാജി, കുഞ്ഞി കുണ്ടിലങ്ങാടി, ഡിവിഷന്‍ കൗണ്‍സിലുകള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കൗണ്‍സില്‍ ഈ മാസം 14ന് കൊണ്ടോട്ടി ബുഖാരി ക്യാമ്പസില്‍ നടക്കും. ജില്ലാ നേതാക്കളായ എ ശിഹാബുദ്ദീന്‍ ബുഖാരി, പി കെ മുഹമ്മദ് ശാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സി കെ എം ഫാറൂഖ്, അബ്ദുനാസര്‍ ടി, ഉസ്മാന്‍ ബുഖാരി, അബ്ദുസമദ്, ശരീഫ് നിസാമി, മുഹ്‌യുദ്ദീന്‍ സഖാഫി, കെ പി ശമീര്‍, സിറാജ്, ആശിഖുര്‍റഹ്മാന്‍ സഖാഫി, പി സി എച്ച് അബൂബക്കര്‍ സഖാഫി, നൗശാദ് സഖാഫി, മുഹമ്മദലി, യൂസുഫ് മുസ്‌ലിയാര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.