Connect with us

Malappuram

ജീവന്‍ പണയം വെച്ച് ചെമ്പന്‍ക്കാട്ടുകാരുടെ പുഴ കടക്കലിന് പതിറ്റാണ്ടുകളുടെ പഴക്കം

Published

|

Last Updated

കരുവാരക്കുണ്ട്: ചെമ്പന്‍കാട്ടുകാര്‍ പുഴ കടക്കുന്നത് ജീവന്‍ പണയം വെച്ചാണ്. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്തന് രക്ഷിതാക്കളില്‍ ഭീതി പടര്‍ത്തുന്നുണ്ട്. പാന്ത്ര ചെമ്പന്‍കാട്ടില്‍ നൂറോളം പട്ടികജാതി കുടുംബങ്ങളുണ്ട്.

കല്ലന്‍പുഴ നാല് കൈവഴികളായാണ് ഒഴുകുന്നത്. അതിനാല്‍ ഇവിടെ മരപ്പാലം കെട്ടാനും കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നടി ഉയരത്തിലുള്ള വെള്ളത്തിലൂടെ ആക്കര കടക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമും നനയുന്നു. ആശുപത്രി സംബന്ധമായ യാത്രക്കാണ് പ്രദേശ വാസികള്‍ ഏറെ പ്രയാസത്തിലാകുന്നത്. പട്ടികജാതി കോളനി ഉള്‍കൊള്ളുന്ന പ്രദേശമായതിനാല്‍ സ്ഥലം എം എല്‍ എ കൂടിയായ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന് പലവട്ടം പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. പുഴയില്‍ വെള്ളം വര്‍ധിച്ചാല്‍ നാല് കിലോമീറ്റര്‍ ചുറ്റണം പുറം ലോകത്തെത്താന്‍.

Latest