മഴക്കെടുതി: കേരളം 482 കോടിയുടെ സഹായം തേടി

Posted on: July 4, 2013 8:11 pm | Last updated: July 5, 2013 at 8:34 am

adoor prakashന്യൂഡല്‍ഹി: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളം കേന്ദ്രത്തോട് 482 കോടി രൂപയുടെ ധനസഹായം അഭ്യര്‍ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്ക് ഇത് സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് ന്യൂഡല്‍ഹിയില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 93 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. പകര്‍ച്ച വ്യാധികളെ തുടര്‍ന്ന് 198 പേരും മരിച്ചു. 75 ശതമാനം മുതല്‍ 170 ശതമാനം വരെ മഴ ഇത്തവണ ലഭിച്ചു. 891 ഗ്രാമങ്ങളെ പ്രളയക്കെടുതി ബാധിച്ചു. മഴക്കെടുതി തുടരുന്നതിനാല്‍ കണക്കുകള്‍ അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു.