ഖത്തറില്‍ ആറുമാസത്തിനിടെ മരിച്ചത് 95 ഇന്ത്യക്കാര്‍

Posted on: July 4, 2013 8:08 pm | Last updated: July 4, 2013 at 9:25 pm

murderദോഹ: കഴിഞ്ഞ ആറുമാസത്തിനിടെ ഖത്തറില്‍ 95 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂണില്‍ മാത്രം 12 പേരാണ് മരണപ്പെട്ടത്. ഹൃദയാഘാതവും അപകട മരണവുമാണ് ഏറ്റവും കൂടുതല്‍.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1686 കേസുകളാണ് എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 43 ഇന്ത്യന്‍ തടവുകാരുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു.