താനെയില്‍ കെട്ടിടം തകര്‍ന്നു വീണു: രണ്ട് മരണം:15പേര്‍ക്ക് പരിക്ക്‌

Posted on: July 4, 2013 12:02 pm | Last updated: July 4, 2013 at 1:04 pm

thaneതാനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാല്‍ഹെറിന് സമീപം ബിവാന്‍ഡിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. തുണിമില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് 40 തൊഴിലാളികള്‍ ഫാക്ടറിയില്‍ പണിയെടുക്കുന്നുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന തുടരുകയാണ്. പോലീസും അഗ്നിശമനസേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.