ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ചേക്കും

Posted on: July 4, 2013 8:41 am | Last updated: July 4, 2013 at 8:43 am

Petrol_pump

ന്യൂഡല്‍ഹി:ഡീസല്‍ വില ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചന. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിലാണ് ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണ കമ്പനികള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില പരിശോധിച്ചതിനു ശേഷം മാത്രമേ ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതേ സമയം ഡീസല്‍ വില ലിറ്ററിനു രണ്ടു രൂപയെങ്കിലും വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.