വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങുന്നു

Posted on: July 3, 2013 10:22 pm | Last updated: July 3, 2013 at 10:22 pm

Ramadan_1അബുദാബി: വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ അബുദാബി നഗരം ഒരുങ്ങുന്നു. നഗരസഭയുടെ കീഴില്‍ പ്രധാന നിരത്തുകളിലും നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും ദീപാലങ്കാരങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഭാഗത്തും വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയില്‍ പ്രകാശം പൊഴിക്കുന്ന ദീപാലങ്കാരങ്ങളാണ് പ്രധാനം. ചന്ദ്രക്കലയുടെ രൂപത്തിലും റമസാന്‍ കരീം എന്ന് അറബി ലിപിയില്‍ ദീപാലങ്കാരങ്ങള്‍ തീര്‍ത്തുമാണ് വിവിധ ഭാഗങ്ങളില്‍ വിശുദ്ധ മാസത്തെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങുന്നത്. പൊതുനിരത്തുകള്‍ക്കരികിലെ തണല്‍ മരങ്ങളിലും കോര്‍ണിഷിലും ഈ ദീപാലങ്കാരങ്ങള്‍ റമസാന്‍ എത്തുന്നതോടെ മിഴിതുറക്കും. നഗരപരിധിയിലെ പാലങ്ങളിലും രാത്രികാലങ്ങളില്‍ പ്രത്യേക അലങ്കാരങ്ങളുണ്ടാകുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.