റമസാന്‍: അജ്മാനിലെ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

Posted on: July 3, 2013 10:17 pm | Last updated: July 3, 2013 at 10:17 pm

അജ്മാന്‍: റമസാനില്‍ നഗരത്തിലെ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം വരുത്തിയതായി നഗരസഭ അധികൃതര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം ഏഴ് മുതല്‍ അര്‍ധരാത്രി വരെയുമാണ് റമസാനിലെ പാര്‍ക്കിംഗ് സമയം. റമസാന്‍ ഒന്ന് മുതല്‍ സമയ മാറ്റം പ്രാബല്യത്തില്‍ വരും. മാസാവസാനം വരെ തുടരും.
റമസാനിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളുടെയും സൗകര്യം പരിഗണിച്ചാണ് സമയമാറ്റമെന്ന് അധികൃതര്‍ അറിയിച്ചു.