പിസി ജോര്‍ജിനെയും സരിത വിളിച്ചു

Posted on: July 3, 2013 7:36 pm | Last updated: July 3, 2013 at 8:37 pm

pc georgesaritha s nayar

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നടത്തിയ ഫോണ്‍ സംഭാഷണം വിവാദത്തിലേക്ക്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സരിതാ നായര്‍ പിസി ജോര്‍ജിന് വിളിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.സരിതാനായര്‍ തന്നെ വിളിച്ചിട്ടില്ലെന്ന പിസി ജോര്‍ജിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് പുതിയ രേഖകള്‍. ഫെബ്രുവരിയില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി സരിതാനായര്‍ ജോര്‍ജിനെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിന് വേണ്ടി സരിതാ നായര്‍ കമരകത്ത് വെച്ച് സരിത വന്ന് കണ്ടിരുന്നതായും പിസി ജോര്‍ജ് പറഞ്ഞിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയതിനെ തുടര്‍ന്ന് സരിതയെ ഒഴിവാക്കുകയായിരുന്നു. ഇതുവരെ പുറത്ത് വന്ന ഫോണ്‍ രേഖകളും ഏറെക്കുറെ ഈ വാദത്തെ സാധൂകരിക്കുന്നതാണ്. അതേസമയം സരിത ഇതിന് മുമ്പ് തന്നെ പിസി ജോര്‍ജിനെ പരിചയമുണ്ടെന്നതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ പരിചയം മാത്രമാണ് സരിതയുമായിട്ടുള്ളതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഈ 28 കോളുകള്‍ ആരുടേതാണെന്ന ചോദ്യം ബാക്കിയാവുന്നു.